Post Category
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ജില്ലാ കലക്ടറോടൊപ്പം വികസനപദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംഎസ് ഓഫീസ് അറിവും സാമൂഹിക വികസനത്തില്‍ തല്‍പരരായവര്‍ക്കും മുന്‍ഗണന. പ്രായം: 20-30. https://pathanamthitta.nic.in/en/pddip/ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 27. അഭിമുഖം മാര്‍ച്ച് 31 ന്. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.
date
- Log in to post comments