Post Category
ഗാര്‍ഹിക ബയോകമ്പോസ്റ്റ് ബിന്‍ വിതരണം
മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹിക ബയോകമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു. 13 വാര്‍ഡുകളില്‍ നിന്നായി 80 ഗുണഭോക്താക്കള്‍ക്കാണ് ലഭിച്ചത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വത്സല വാസു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി സമുവല്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അശ്വതി പി നായര്‍ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments