ഹരിത കലാലയ പ്രഖ്യാപനം
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുമ്പഴ മാര്‍ ഫിലോക്‌സിനോസ് ഐ ടി ഐയെ മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് ഹരിത കലാലയമായി പ്രഖ്യാപിച്ചു. കലാലയങ്ങളിലെ ശുചിത്വപരിപാലനവും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയമായ സംവിധാനവും ഒരുക്കിക്കൊണ്ട് ഹരിതാഭമാക്കുന്നതിന്റെയും ഭാഗമായാണ് ഹരിതകേരളം മിഷന്റെ സഹകരണത്തോടെ പ്രഖ്യാപനം നടത്തിയത്.
വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് അധ്യക്ഷനായി. കോന്നി ബ്ലോക്കിലെ ആദ്യത്തെ ഹരിത കലാലയമാണിത്.
മാര്‍ ഫിലോക്‌സിനോസ് ഐ ടി ഐ ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി കോശി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ബിജു ജോര്‍ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനിത മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശോശാമ്മ ജോണ്‍സണ്‍, ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍മാന്‍ സാജു മണിദാസ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments