Skip to main content
ഗോവര്‍ധിനി പദ്ധതിയുടെ ഉദ്ഘാടനം പന്തളം തെക്കേക്കര ഗാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിക്കുന്നു

ഗോവര്‍ധിനി പദ്ധതി

പന്തളം തെക്കേക്കരയില്‍ കന്നുകുട്ടി പരിപാലന പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.
നാല് മുതല്‍ ആറ് മാസം വരെ പ്രായമുള്ള പശുകുട്ടികളെ ദത്തെടുത്ത് പതിനഞ്ച് മാസം വരെ ശാസ്ത്രീയമായ പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. കാലിത്തീറ്റയും വെറ്റമിനും മിനറല്‍സും ശാസ്ത്രീയ പരിചരണവും നല്‍കും. ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കും. പഞ്ചായത്തിലെ  78 കന്നുകുട്ടികള്‍ക്ക് സഹായം ലഭിക്കും. വീടുകളിലെ പശുകുട്ടികള്‍ക്ക് ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കി പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. കര്‍ഷകരജിസ്ട്രഷന്‍ പാസ്ബുക്ക് വിതരണവും പരിശീലനവും മരുന്നുകളുടെയും മിനറല്‍സുകളുടെയും വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ വി പി വിദ്യാധരപണിക്കര്‍, അംഗം ശ്രീവിദ്യ, വെറ്ററിനറി ഡോക്ടര്‍ സുജ, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സൗമ്യ, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date