Post Category
അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് രണ്ട്)
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 42-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് രണ്ട്) വൈകിട്ട് നാലിന് മൈനാമണ്ണില്‍ അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട് അധ്യക്ഷനാകും. പറക്കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍. തുളസീധരന്‍പിള്ള, മഞ്ജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശി, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments