Skip to main content

അദാലത്ത്

അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളായ രണ്ടുവര്‍ഷത്തിലേറെ കുടിശികയുള്ളവര്‍ക്ക് വരിസംഖ്യ ഗഡുക്കളായി അടയ്ക്കാനുള്ള അദാലത്ത് ജില്ലയില്‍ ആരംഭിച്ചു.
ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട് (നാഷണലൈസ്ഡ് ബാങ്ക്), വയസ് തെളിയിക്കുന്ന രേഖ (സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന സര്‍ട്ടിഫിക്കറ്റ് / പാസ്സ് പോര്‍ട്ട് / ഡ്രൈവിംങ് ലൈസന്‍സ് ), ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവയുമായി  ക്ഷേമനിധി ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04682220248
 

date