പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 2025-2026 ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഒരു കോടി പത്ത് ലക്ഷം രൂപ വകയിരുത്തി. വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണുമായ റാഹേല്‍ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ക്ഷീരമേഖലക്ക് 65 ലക്ഷം രൂപയും ഈസി കിച്ചണ്‍ പദ്ധതിക്ക് 21 ലക്ഷം രൂപയും വകയിരുത്തി. ഫിറ്റ്നസ് സെന്റര്‍ സ്ഥാപിക്കുന്നതിന് മൂന്ന് ലക്ഷം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 14 ലക്ഷം, ഭവന പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് കോടി രൂപയും വകയിരുത്തി. മിനി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഏഴ് ലക്ഷം രൂപ നല്‍കും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 ലക്ഷം രൂപ വകയിരുത്തി. വയോജനങ്ങളുടെ പരിപാലനത്തിന് പകല്‍ വീട് ആരംഭിക്കും. കുടുംബശ്രീ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അമ്പത് ലക്ഷം രൂപയും പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയും അനുവദിച്ചു. റോഡുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
- Log in to post comments