Skip to main content

പിഎസ്‌സി അഭിമുഖം അഞ്ചിന്

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (തമിള്‍ മീഡിയം) (കാറ്റഗറി നമ്പര്‍:708/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് അഞ്ചിന് രാവിലെ 9.30 ന് തിരുവനന്തപുരം പി.എസ്.സി ആസ്ഥാനഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന്  ഹാജരാകണം. ഫോണ്‍:  04682222665.

 

date