Skip to main content

അക്കൗണ്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്കായി ബിആര്‍സി ഓഫീസിലേക്ക് അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 35 നും മധ്യേപ്രായമുള്ള ബികോമും ടാലിയും  യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മലയാളം ഡിറ്റിപി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി  മാര്‍ച്ച് 12. ഫോണ്‍ :9746488492, 9847764315.

 

date