Skip to main content
ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ നിര്‍വഹിക്കുന്നു

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണം

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ നിര്‍വഹിച്ചു.
വേസ്റ്റ് ബിന്‍,  ടാര്‍പ്പ എന്നിവയും വിതരണം ചെയ്തു. ഗ്രാമസഭയില്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താകള്‍ക്കാണ് വേസ്റ്റ് ബിന്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ ഗ്ലൗസ് ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഹരിത കര്‍മ സേനയ്ക്ക് നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ സേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date