Post Category
ഹബ് ആന്റ് സ്‌പോക്ക് ലാബ് ഉദ്ഘാടനം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്‌പോക്ക് ലാബ് (നിര്‍ണ്ണയ മോഡല്‍) ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഏനാദിമംഗലം സാമൂഹികരോഗ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സരസ്വതി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ഏനാദിമംഗലം സാമൂഹികരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജി സുചിത്ര, പറക്കോട് ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏനാദിമംഗലം സാമൂഹികരോഗ്യകേന്ദ്രം ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments