Post Category
പാല് ഉത്പ്പന്നങ്ങളുമായി ക്ഷീരകര്‍ഷക വികസന വകുപ്പ്
വിവിധയിനം പാലുല്പന്നങ്ങള്, കാലിത്തീറ്റകള്‍, പാലിന്റെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ എന്നിവ കാണാനും അടുത്തറിയാനുള്ള അവസരമൊരുക്കി ക്ഷീരവികസന വകുപ്പ്. പാലിനെ എങ്ങനെ മൂല്യ വര്‍ധിത ഉല്‍പ്പന്നമാക്കി മാറ്റാം എന്നതിന്റെ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. കൊല്ലം ജില്ല പഞ്ചായത്തിന്റെ നവനീതം പദ്ധതി പ്രകാരം തട്ടാര്‍കോണം ക്ഷീര സംഘങ്ങള്‍ക്ക് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ നല്‍കിയതിന്റെ ഭാഗമായി തയ്യാറാക്കിയ പാലുല്പന്നങ്ങളുടെ വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായി കൊടുത്തിരിക്കേണ്ട തീറ്റപ്പുല്ല് ഇനങ്ങളും ക്ഷീരകര്‍ഷകര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
date
- Log in to post comments