Skip to main content

ആടുകളെ വിതരണം ചെയ്തു

ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്സി വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു.  ഉദ്ഘാടനം ഏഴംകുളം വെറ്ററിനറി ഡിസ്പെന്‍സറിയില്‍ പ്രസിഡന്റ് വി എസ് ആശ നിര്‍വഹിച്ചു.  40 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഗ്രാമീണ മേഖലയിലെ പട്ടികജാതി കുടുംബങ്ങളുടെ തൊഴിലിനും വരുമാനമാര്‍ഗം ഉയര്‍ത്തുന്നതിനും പാല്‍, മാംസ ഉല്‍പാദനത്തിനും സ്വയം പര്യാപ്തത കണ്ടെത്തുന്നതിനാണ് പദ്ധതി. വാര്‍ഡ് അംഗം രജിത ജയ്സന്‍ അധ്യക്ഷയായി. ഏഴംകുളം വെറ്ററിനറി സര്‍ജന്‍ ഡോ.നീലിമ എസ് രാജ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ എം നൗഫല്‍ ഖാന്‍ , ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ് ദിവ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date