Skip to main content

തപാൽ അദാലത്ത്

 ചങ്ങനാശേരി തപാൽഡിവിഷനു കീഴിലെ തപാൽ അദാലത്ത് മാർച്ച് 19ന് ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശ്ശേരി ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. ചങ്ങനാശേരി ഡിവിഷനിലെ തപാൽ മേഖലയിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അദാലത്തിൽ അറിയിക്കാം. 'ഡാക്ക് അദാലത്ത് മാർച്ച് 2025' എന്നു കവറിന്റെ പുറത്തു രേഖപ്പെടുത്തി പരാതികൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, ചങ്ങനാശ്ശേരി ഡിവിഷൻ ചങ്ങനാശ്ശേരി -686101 എന്ന വിലാസത്തിൽ മാർച്ച് 14 ന് മുമ്പ് അയക്കണം.

date