Skip to main content

ദുരന്ത നിവാരണ മോക്ഡ്രിൽ: ഏകോപനയോഗം ചേർന്നു

 റീബിൽഡ് കേരളാ ഇനിഷ്യേറ്റീവ് ഫോർ റിസൽട്സ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഏറ്റുമാനൂർ ക്ലസ്റ്റർതല മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ഏകോപനയോഗം ചേർന്നു. അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രഡിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 10ന് പുലിക്കുട്ടിശ്ശേരിയിൽ വച്ച് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മോക് ഡ്രിൽ നടത്താൻ യോഗം തീരുമാനിച്ചു. ഏപ്രിൽ എട്ടിന് കോട്ടയം താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിൽവച്ച് ടേബിൾടോപ്പ് യോഗം ചേരും. കില ഡി.ആർ.എം. വിദഗ്ധൻ ഡോ.ആർ. രാജ്കുമാർ മോക്ഡ്രിൽ സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തി. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ഡെപ്യൂട്ടി തഹസിൽദാർമാരായ രാജേഷ് ജി. നായർ, യു. രാജീവ്, അയ്മനം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ, ഡി.ഡി.എം.എ. ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, എൽ.എസ്.ജി. ഡി.എം. പ്ലാൻ കോഓർഡിനേറ്റർ അനി തോമസ്, ഡി.സി.എ.ടി. ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ വി. സുകന്യ, അശ്വതി ആർ. നായർ എന്നിവർ പ്രസംഗിച്ചു.

date