വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു
കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനത്തില്‍ മുന്‍ മന്ത്രിയും കേരള നോളജ് എക്കണോമി മിഷന്‍ സംസ്ഥാന ഉപദേഷ്ടാവുമായ ടി.എം തോമസ് ഐസക്ക് ക്ലാസ് എടുത്തു. കേരളത്തില്‍ വൈജ്ഞാനിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനും സംസ്ഥാനത്തെ മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നോളജ് എക്കണോമി മിഷനെന്നും
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിനായി എല്ലാ ബ്ലോക്കിലും എല്ലാം മുനിസിപ്പാലിറ്റിയിലും ജോബ് സ്റ്റേഷന്‍, എല്ലാ പഞ്ചായത്തിലും റസലിറ്റേഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് ആത്മവിശ്വാസം ലഭിക്കാനായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി വിജ്ഞാനകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ഇംഗ്ലീഷ് ലാബുകള്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള നോളജ് എക്കണോമി മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന ഈ ക്യാമ്പയിന്‍ തൊഴില്‍ അന്വേഷകര്‍ക്ക് വലിയ രീതിയില്‍ സഹായകമാകും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഇതിനായുള്ള എല്ലാ സഹായവും ലഭ്യമാക്കും ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നത്.
കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തില്‍ നടന്ന ശില്പശാലയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, അജയന്‍ പനയാല്‍, കേരള നോളജ് എക്കണോമി മിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് മാര്‍ക്കോസ് മാണി, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രഞ്ജിത്ത് ഓരി, പപ്പന്‍ കുട്ടമത്ത്, സി.രാജാറം, ഇ. ഗംഗാധരന്‍ നായര്‍, രാധിക മുരളി, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കൃപ്ന എന്നിവര്‍ സംസാരിച്ചു.
- Log in to post comments