Skip to main content

കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിലേക്കുള്ള രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ മാര്‍ച്ച് 15ന് രാവിലെ 10ന്

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേത്രൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച് 15 ന് രാവിലെ 10 മുതല്‍ ഉച്ച്ക്ക് ഒന്ന് വരെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജോലി നേടാന്‍ ആവശ്യമായ ഇന്റര്‍വ്യൂ ട്രെയിനിംഗ്. ഇംഗ്ലീഷ് ക്ലാസുകള്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് തുടങ്ങിയവ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ആജീവനാന്തം സൗജന്യമായി എംപ്ലോയബിലിറ്റി സെന്റര്‍ വഴി ലഭ്യമാണ്. കൂടാതെ ഒരു ജോലി കരസ്ഥമാക്കാന്‍ എല്ലാ ആഴ്ച്ചയും സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവും നടത്തപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്ട്രേഷന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ ആജീവനാന്തം കാലാവധി ഉണ്ടാകും. പ്രായ പരിധി 18-35, യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍- 9207155700.

date