Skip to main content

അരൂർ പഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

അരൂർ ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡില്‍ നിർമ്മാണം പൂർത്തിയാക്കിയ നാലാം നമ്പർ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ഞെരുക്കത്തിലും ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് എംഎൽഎ പറഞ്ഞു. 
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2022-23ലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. വിശാലമായ ശിശു സൗഹൃദ ക്ലാസ്മുറി, ശുചിമുറികൾ, ആകർഷകമായ പെയിന്റിങ്ങുകൾ, സുരക്ഷിത ഫൈബർ ഫ്ലോറിങ്, കളിപ്പാട്ടങ്ങൾ, എസി, ഫ്രിഡ്ജ് തുടങ്ങിയവ സ്മാർട്ട് അങ്കണവാടിയിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഇ ഇഷാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിജയകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സീനത്ത് ഷിഹാബുദ്ദീൻ, അമ്പിളി ഷിബു, നൗഷാദ് കുന്നേൽ, പഞ്ചായത്തംഗങ്ങൾ ബി കെ ഉദയകുമാർ, രതി സജീവൻ, മറ്റ് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/787)

date