Skip to main content

മരട് നഗരസഭയുടെ മാലിന്യ മുക്ത നവകേരളം കാമ്പയിൻ നേരിൽ കണ്ട് എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ

മരട് നഗരസഭ ഒരുക്കിയ തീംമാറ്റിക് സ്റ്റിൽ നേരിൽ കാണാൻ എത്തി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു. എൽ.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ കെ ജോയ്, അർബൻ ഡയറക്ടർ സൂരജ് ഷാജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം പരിസ്ഥിതിക്ക് സംഭവിക്കാവുന്ന ദോഷവശങ്ങളെ സംബന്ധിച്ചും പ്ലാസ്റ്റിക്കിന്റെയും പുനരുപയോഗ പ്രദമല്ലാത്ത സാധനങ്ങളുടെയും ഉപയോഗം പരമാവധി കുറച്ചു കൊണ്ടുവരുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചുമാണ് മോഡൽ ഒരുക്കിയത്.

 

നഗരസഭ കോമ്പൗണ്ടിലും കുണ്ടന്നൂർ ജംഗ്ഷനിലുമായാണ് സ്റ്റിൽ തീമുകൾ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾ വഴിയോരത്ത് ഉപേക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ടീജന്റ് ജീവനക്കാരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. 

 

നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ ചന്ദ്ര കലാധരൻ, പി.ഡി. രാജേഷ്, എ.ജെ തോമസ്, മിനി ഷാജി,നഗരസഭ സെക്രട്ടറി ഇ.നാസ്സിം, ഹെൽത്ത് ഇൻസ്പെക്ടർ എ.ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു

date