പന്തളത്തെ ഗതാതകുരുക്കിന് പരിഹാരമായി ബൈപാസ് നിര്‍മാണം ഉടന്‍
പന്തളം നഗരത്തില്‍ പുതിയ ബൈപാസ് വരുന്നതോടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. പുതിയ ബൈപാസിന്റെ നിര്‍മ്മാണ ത്തോടെ ടൗണിലെ നിലവിലുള്ള ഗതാഗത കുരുക്ക്, മണ്ഡല-മകരവിളക്ക് കാലത്ത് ലക്ഷക്ക ണക്കിന് അയ്യപ്പ ഭക്തരാണ് പന്തളം വഴി എത്തുന്നത്. ആയതിനാല്‍ തീര്‍ഥാടന വികസനത്തിന് ബൈപാസ് കൂടുതല്‍ പ്രയോജനപ്പെടും. അടൂരില്‍ നിന്നും ചെങ്ങന്നൂരിലേക്കും തിരിച്ചും എം.സി.റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ക്ക് ഇനി ടൗണിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ കടന്നുപോകാന്‍ കഴിയും. പന്തളത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 2016-17 വര്‍ഷം കിഫ്ബിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബൈപ്പാസിന്റെ നിര്‍മാണത്തിന് തുക അനുവദിച്ചത്. നാല് കിലോ മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് ബൈപാസിനുണ്ടാകുക. 28 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിരിക്കുന്നത്. ബൈപാസ് എത്തിച്ചേരുന്ന മണികണ്ഠനാല്‍ത്തറയില്‍ നിന്നും വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തിലേക്കെത്താന്‍ അഞ്ച് മീറ്റര്‍ വീതിയില്‍ രണ്ട് അണ്ടര്‍ പാസേജുകള്‍ നിര്‍മിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. എം.സി റോഡില്‍ ക്രിസ്ത്യന്‍ മിഷന്‍ ആശുപത്രിക്കു സമീപത്തു നിന്ന് തുടങ്ങി മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജ്, മുട്ടാര്‍ ജംക്ഷന്‍ വഴി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് പിന്നിലൂടെ എം.സി റോഡില്‍ മണികണ്ഠനാല്‍ത്തറ ജംക്ഷനില്‍ എത്തിച്ചേരുന്ന നാല് കി.മീ ദൂരം വരുന്നതാണ് നിര്‍ദിഷ്ട പാത. ബൈപാസ് നിര്‍മ്മാണത്തിനുള്ള സ്ഥലമെടുപ്പിനുള്ള സര്‍വേ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ബൈപാസിന്റെ സര്‍വെ നടപടികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഒരു വര്‍ഷത്തിനകം ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
(പിഎന്‍പി 3519/18)
- Log in to post comments