Skip to main content

പ്രാദേശിക വികസന വിവരശേഖരണം ഏകദിന ശില്പശാല

 

  പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പദ്ധതി ആസൂത്രണത്തിന് ആവശ്യമായ അടിസ്ഥാന സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനുളള ബേസിക് സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ ലോക്കല്‍ ലെവല്‍ ഡെവലപ്‌മെന്റ് (ബി.എസ്.എല്‍.എല്‍.ഡി) സ്‌കീമിന്റെ ഏകദിന ശില്പശാലയും ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി പരിശീലനവും പത്തനംതിട്ട അബാന്‍ ആഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. 

പദ്ധതി ആസൂത്രണത്തിനും നയരൂപീകരണത്തിനും ആവശ്യമായ അടിസ്ഥാന സ്ഥിതിവിവരക്കണക്കുകള്‍ വിവിധ മേഖലകളില്‍ നിന്നും ശേഖരിച്ചു നല്‍കുന്ന വകുപ്പാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.  വിവരശേഖരണത്തിന് എത്തുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് എല്ലാവിധ സഹകരണവും ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കണമെന്ന് അദ്ദേഹം അറിയിച്ചു. ത്രിതല പഞ്ചായത്തുകള്‍ അടിസ്ഥാനത്തിലും, ജില്ലാ, സംസ്ഥാന അടിസ്ഥാനത്തിലും നിയോജക മണ്ഡലം, പാര്‍ലമെന്റ് മണ്ഡലം അടിസ്ഥാനത്തിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്റ്റ്‌വെയര്‍ രൂപീകരിച്ചിട്ടുളളതെന്ന് സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ശാലിനി അറിയിച്ചു.                           (പിഎന്‍പി 3521/18)

date