Skip to main content

പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 

 

പ്രളയം ഭീകര രൂപം പുറത്തെടുത്തപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെയാണെന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ .ചൈല്‍ഡ് ലൈന്‍ - യൂണിസെഫുമായി ചേര്‍ന്ന് പ്രളയബാധിത മേഖലയിലെ കുട്ടികളുടെ മാനസികോല്ലാ സത്തിനായി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന കായിക കലാവിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളിക്കോട് വായനാശാലയുടെ യുവജന സംഘടനയായ യുവതയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങ് അങ്ങാടിയ്ക്കല്‍ എസ് എന്‍ വി എച്ച് എസ് ഓഡിറ്റോറി യത്തില്‍ നടന്നു.ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു അധ്യക്ഷത വഹിച്ചു.മികച്ച അധ്യാപക പുരസ്‌കാര ജേതാവ് രാജന്‍ ഡി ബോസ് മുഖ്യ പ്രഭാഷണം നടത്തി. എസ്എന്‍ വി എച്ച് എസ് എസ്സ് സ്‌കൂള്‍ മാനേജര്‍ കെ ഉദയന്‍ മുഖ്യാതിഥിയായി. അധ്യാപകര്‍, വിദ്യാര്‍ ത്ഥികള്‍, മാതാപിതാക്കള്‍ തുങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.                   (പിഎന്‍പി 3522/18)

date