Skip to main content

പ്രവാസി പരാതി പരിഹാര അദാലത്ത് നടത്തി

ജില്ലാ പ്രവാസി പരിഹാര സമിതിയുടെ നേതൃത്വത്തിൽ പരാതി  പരിഹാര അദാലത്ത് നടത്തി. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, സമിതിയിലെ സർക്കാർ നോമിനി കെ.ജി. അജിത്ത്, നോർക്കാ റൂട്ട്‌സ് പ്രതിനിധി ആർ. രശ്മികാന്ത്, പ്രവാസി ക്ഷേമ ബോർഡ് പ്രതിനിധി സി.പി. തസ്‌നീം എന്നിവർ പങ്കെടുത്തു. പ്രവാസികളുമായി ബന്ധപ്പെട്ട സ്വത്തുതർക്കങ്ങൾ  പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ 'പ്രവാസി മിത്രം' പോർട്ടൽ ഉപയോഗിക്കാമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ യോഗത്തിൽ അറിയിച്ചു.
 

date