Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

കുന്നന്താനം അസാപ്പ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് നടപ്പാക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ബ്ലോക്ക് വ്യവസായ വകുപ്പ് ഓഫീസര്‍ എസ് കവിത,  അസാപ്പ് കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് എക്സിക്യൂട്ടീവ്  ജേക്കബ് കെ രാജന്‍, ആശുപത്രി മാനേജിങ് ഡയറക്ടര്‍ കേണല്‍ ഡോ. ഡെന്നിസ് എബ്രഹാം, അക്കാദമിക്ക് തലവന്‍ ഫിന്നി തോമസ് ജോസഫ് എന്നിവര്‍  പങ്കെടുത്തു.
 

date