Skip to main content

ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍

മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ധനസഹായത്തിന് നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം (എന്‍എഫ്ഡിപി) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  മത്സ്യ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യ കച്ചവടക്കാര്‍, മത്സ്യ അനുബന്ധ ഉല്‍പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച കാമ്പയിനില്‍ കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍  പഞ്ചായത്ത്,  തിരുവല്ല മുനിസിപ്പാലിറ്റി നിവാസികള്‍ പങ്കെടുത്തു.
 

date