Skip to main content

വനിത ഫെസിലിറ്റേറ്റര്‍ ഒഴിവ്

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന് കീഴില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ലവര്‍ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയുമായി മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുക.
(പിആർ/എഎൽപി 867)

date