Skip to main content

ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ

 തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കിവരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവരുമായ ജീവനക്കാരിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ വയനാട് ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കും അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300- 83000 എന്ന ശമ്പള സ്‌കെയിലിലും അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സെകയിലിലും സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരായിരിക്കണം. താൽപര്യമുള്ളവർ അപേക്ഷ നിലവിലെ വകുപ്പു മേധാവിയുടെ നിരാക്ഷേപപത്രം സഹിതം ഏപ്രിൽ അഞ്ചിനു മുൻപായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട് തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. വിശദ വിവരത്തിന് www.suchitwa mission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

date