ദേശീയ സിദ്ധ ദിനാചരണം നടത്തി
ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ എട്ടാമത് സിദ്ധ ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിൽ നടത്തി . ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് . ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ. ഡോ.ടി. റൂബിൻ മേരി അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച്' തൊഴിലിടങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് സിദ്ധ ചികിത്സ ' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ 110 പേർ പങ്കെടുത്തു.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ ,പൊതു വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എസ്. ശ്രീകുമാർ,ഡി. ഡി. ഇ (ഇൻ -ചാർജ് ) എം. ആർ. സുനിമോൾ,സിദ്ധ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.ഡി. കലാനിധി , തുറവൂർ ആയുഷ് പോക് മെഡിക്കൽ ഓഫീസർ ഡോ.ആർ.കെ. ജനപ്രിയ എന്നിവർ പങ്കെടുത്തു.
- Log in to post comments