അവാര്‍ഡ് വിതരണം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ കുട്ടികളില്‍ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി, ഐ.ടി.ഐ , ടി.ടി.എസ്, പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് ദാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് അംഗം വര്‍ഗീസ് ഉമ്മന്‍ നിര്‍വഹിച്ചു.
ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ആര് ബിജുരാജ് അധ്യക്ഷനായി. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് തട്ടയില്‍ ഹരികുമാര്‍, ബി.കെ.എം.യു ജില്ലാ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഓഫീസില്‍ നിന്ന് 860 പേര്‍ക്ക് അമ്പത് ലക്ഷത്തിലധികം രൂപയുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു .
- Log in to post comments