Skip to main content

സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം

 

 

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന

1999 ആഗസ്റ്റ് 16 മുതൽ 2003 ഡിസംബർ 31 വരെയുള്ള കാലയളവിൽ

താത്കാലികമായി നിയമനം ലഭിച്ചതും സർക്കാർ സർവീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ബോർഡ്, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നിവിടങ്ങളിൽ 179 ദിവസം സേവനം പൂർത്തിയാക്കിയിട്ടുള്ളതും, നാളിതുവരെ സ്ഥിര നിയമനം ലഭിച്ചിട്ടില്ലാത്തവരുമായ ഭിന്നശേഷിക്കാരിൽ നിന്നും സൂപ്പർ ന്യൂമററി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജനന തീയതി തെളിയിക്കുന്ന രേഖ (SSLC ബുക്ക്), ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, താത്കാലിക നിയമന ഉത്തരവ്, ആധാർ കാർഡ്, ഡിസെബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം മാർച്ച് 31 ന് മുൻപായി ഇടുക്കി ജില്ല സാമൂഹ്യ നീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ: 04862 228160 എന്ന ഫോൺ നമ്പറിലും, സാമൂഹ്യനീതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും. ഇ-മെയിൽ - swdkerala@gmail.com

 

date