പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-2026 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്‍റ് പി പ്രശാന്തി അവതരിപ്പിച്ചു. 51.49 കോടി രൂപ വരവും 50.97 കോടി ചെലവും വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സാധാരണ മനുഷ്യൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന ബജറ്റാണ് 2025-2026 വർഷത്തേതെന്ന് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
ഗ്രാമീണ മേഖലയുടെ വികസനത്തിന് മുൻതൂക്കം നൽകുന്ന ബജറ്റിൽ 4.62 കോടി ഭവന നിർമ്മാണം, നെൽകൃഷി വികസനത്തിനായി ഒരു കോടി രൂപ, ആരോഗ്യ മേഖലയ്ക്ക് 1.9 കോടി രൂപയുമാണ് വകയിരുത്തിയത്. കുടിവെള്ള ശുചിത്വ പ്രവർത്തനങ്ങൾക്കായി 27 കോടി രൂപയും, റോഡ് പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് വേണ്ടി 72 ലക്ഷം രൂപ, വനിത ക്ഷേമത്തിന് 63.12 ലക്ഷം രൂപ, വജ്രജൂബിലി ഫെല്ലോഷിപ്പിനായി 2.62 ലക്ഷം, ഭിന്നശേഷി വിഭാഗത്തിന് 30 ലക്ഷം രൂപയും വകയിരുത്തി. പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗത്തിന് പ്രത്യേക ഘടക പദ്ധതി വഴി 2.85 കോടി രൂപയും പട്ടിക വർഗ്ഗ ക്ഷേമത്തിന് വേണ്ടി
4.24 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം അഷറഫ് അധ്യക്ഷനായ ബജറ്റ് അവതരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ. പി ശ്രീജയൻ, അരുൺ കാളിയേടത്ത്, സുചിത്ര
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷെയ്ഖ് അബ്ദുൾ ഖാദർ, ശശിധരൻ ടീ എ, കെ.പത്മജ, വി തങ്കമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ ഈ ഗോവിന്ദൻ, അനീഷ് പി എം, ഷിജിത ബിനീഷ്, ഗീത രാധാകൃഷ്ണൻ, ആശാദേവി എൻ, പി എം നൗഫൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments