ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 2024-25 അദ്ധ്യയന വർഷം ഉന്നത വിദ്യാഭ്യാസ( ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ) പരീക്ഷയിൽ ഉയർന്ന വിജയം നേടിയ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നടന്ന അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ബോർഡ് ഡയറക്ടർ പി.കെ. കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീനിവാസ്, ക്ഷേമനിധി ബോർഡ് സീനിയർ ക്ലാർക്ക് ഇ. ഹുസൈൻ, സംഘടനാപ്രതിനിധികളായ എം.കെ. പ്രഭാകരൻ, പി.എം. വിജയൻ എന്നിവർ പങ്കെടുത്തു. നടപ്പു സാമ്പത്തികവർഷം ബോർഡിന്റെ ജില്ലാ ഓഫീസിൽനിന്ന് 1287 അംഗങ്ങൾക്ക് 59,13,791 രൂപയുടെ വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും വിതരണം ചെയ്തതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
- Log in to post comments