Skip to main content

ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണം

 

 

ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന 'സേവ് ഫുഡ്, ഷേര്‍ ഫുഡ് ഷെയര്‍ ജോയ്' പദ്ധതിയുടെ ഭാഗമായി ഇടുക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പീരുമേട് ഭക്ഷ്യ സുരക്ഷാ സര്‍ക്കിളില്‍ വണ്ടിപെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ തെരുവുനാടകം അവതരിപ്പിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കട്ടപ്പന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലും തെരുവു നാടകം അവതരിപ്പിച്ചു. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു. ഇടുക്കി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ബൈജു പി .ജോസഫ് ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി. പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. എം. മിഥുന്‍, ഇടുക്കി ജില്ലാ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ സ്‌നേഹ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date