Skip to main content

ഉന്നതവിദ്യാഭ്യാസ അവാര്‍ഡ് വിതരണം

 

 

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തുന്നു. കഴിഞ്ഞ വര്‍ഷം (2024) ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ വിതരണം മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ 11.30 ന് തടിയമ്പാട് ജില്ലാ കര്‍ഷക ക്ഷേമനിധി ഓഫീസില്‍ നടക്കും. 

 

കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളിലെ ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക നേടി ആദ്യ ചാന്‍സില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാര്‍, വിവിധ കര്‍ഷകതൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date