അന്താരാഷ്ട്ര വന ദിനാചരണത്തിൽ വിദ്യാവനം ഒരുങ്ങി
അന്താരാഷ്ട്ര വന ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ തോട്ടട ഗവ.പോളി ടെക്‌നിക് കോമ്പൗണ്ടിൽ വിദ്യാവനം ഒരുങ്ങി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ യു.പി ശോഭ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ മേഖലകളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച് വരുന്ന വ്യക്തികളെ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ഉപഹാരം നൽകി ആദരിച്ചു. കണ്ണൂർ സാമൂഹ്യ വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു തെയ്യം കലാകാരൻമാർക്ക് വാദ്യോപകരണം വിതരണം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ സുരേഷ്‌കുമാർ, ഗവ.പോളി ടെക്‌നിക് പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളി, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അനീഷ്, ഫാക്കൽറ്റി ഇൻചാർജ്ജ് ഭൂമിത്ര സേന, അനീഷ്‌കുമാർ, അമൽ ബാബു തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments