എല്‍.ബി.എസ് സെന്ററില്‍ വേനലവധിക്കാല കോഴ്സുകള്‍
എല്‍.ബി..എസ് സെന്ററിന്റെ തൃശ്ശൂര്‍ മേഖലാ കേന്ദ്രത്തില്‍ ഏപ്രിലില്‍ വേനലവധിക്കാല കോഴ്സുകള്‍ ആരംഭിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഓണ്‍ വെബ് ഡിസൈനിങ് യൂസിങ് എച്ച്.ടി.എം.എല്‍ ആന്റ് സി.എസ്.എസ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, ജൂനിയര്‍ പ്രോഗ്രാമര്‍ കോഴ്സ് യൂസിങ് പൈതോണ്‍ എന്നീ ഹ്രസ്വകാല കോഴ്സുകളും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈതോണ്‍, ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ് യൂസിങ് സി.പ്ലസ്.പ്ലസ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്), ഡിജിറ്റല്‍ ഓഫീസ് എസന്‍ഷ്യല്‍സ് വിത്ത് ടാലി ആന്റ് മലയാളം ടൈപ്പിങ് സ്‌കില്‍സ് എന്നീ ഹ്രസ്വകാല പ്രൊഫഷണല്‍ കോഴ്സുകളുമാണ് തുടങ്ങുന്നത്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കായി കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ജി.എസ്.ടി യൂസിങ് ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകളും നടത്തും. പൊതുപരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0487 2250751, 9447918589, 7559935097.
- Log in to post comments