മണലി സബ് വാട്ടര്‍ഷെഡ് പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു
പുത്തൂര്‍, പാണഞ്ചേരി പഞ്ചായത്തുകളില്‍ സംസ്ഥാന നീര്‍ത്തട സംരക്ഷണ അതോറിറ്റിയില്‍ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മണലി സബ് വാട്ടര്‍ഷെഡിന്റെ പ്രവര്‍ത്തനോദ്ഘാടനം റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നളിനി വിശ്വംഭരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സജിത്ത്, പഞ്ചായത്തംഗങ്ങളായ പി.ബി സുരേന്ദ്രന്‍, സജിത അര്‍ജ്ജുനന്‍, തൃശ്ശൂര്‍ മണ്ണ് പര്യവേക്ഷണ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.എം ധന്യ, പുത്തൂര്‍ കൃഷി ഓഫീസര്‍ ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസര്‍ വി. ജയകുമാര്‍ സ്വാഗതവും ഓവര്‍സിയര്‍ ജോസഫ് ഷൈന്‍ നന്ദിയും പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ അബൂബക്കര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി അനിത, പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, റജീന ബാബു, ആരിഫ, രേഷ്മ, സുശീല രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസര്‍ വി. ജയകുമാര്‍ സ്വാഗതവും കൃഷി ഓഫീസര്‍ ജോജി ടി. മാത്യു നന്ദിയും പറഞ്ഞു.
- Log in to post comments