*ആരോഗ്യ വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും*
ആരോഗ്യ- വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് (മാര്‍ച്ച് 22) ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈത്തിരി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്‌ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനം രാവിലെ 9.30 നും വയനാട് ഗവ മെഡിക്കല്‍ കോളേജിലെ സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനം, സിക്കിള്‍ സെല്‍ കാര്‍ഡ് വിതരണോദ്ഘാടനം ഉച്ചയ്ക്ക് 12.15 നും മന്ത്രി നിര്‍വഹിക്കും. ഉച്ചയ്ക്ക് 1.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സി.ടി സ്‌കാന്‍ പ്രവര്‍ത്തനോദ്ഘാടനവും മീനങ്ങാടി സിഎച്ച്‌സിയിലെ മാതൃ-ശിശു രോഗപ്രതിരോധ കുത്തിവെപ്പ് യൂണിറ്റ്, തരിയോട്, പൊരുന്നന്നൂര്‍ ബ്ലോക്ക് എഫ്.എച്ച്.എസികള്‍, ജില്ലയിലെ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും 55 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെയും ഉദ്ഘാടനം ചെയ്യും.
- Log in to post comments