Skip to main content
ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ അദാലത്ത്‌

*ബാലാവകാശ കമ്മീഷന്‍ അദാലത്ത് 38 പരാതികള്‍ തീര്‍പ്പാക്കി*

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ അദാലത്തില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം, അനധികൃത പി.ടി.എ ഫണ്ട് പിരിവ്, യാത്ര സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി വ്യത്യസ്ത പരാതികളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. അദാലത്തില്‍  46 കേസുകളാണ് പരിഗണിച്ചത്. ഏട്ട് കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി വെച്ചു. ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ദാസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date