Skip to main content

*നാഷണല്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്*

47-മത് ജൂനിയര്‍ ഗേള്‍സ് നാഷണല്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് ജില്ലയെ കെ.എം അഞ്ജന, നന്ദിനി, റിസാന റിയാസ് എന്നിവര്‍ യോഗ്യത നേടി. മാര്‍ച്ച് 26 മുതല്‍ 30 വരെ ഉത്തര്‍പ്രദേശിലെ ലക്ക്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടീം പങ്കെടുക്കും. തരിയോട് ഗവ ഹയര്‍ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് കെ.എം അഞ്ജനയും നന്ദിനിയും. പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിസാന റിയാസ്.

date