Skip to main content

*മെഡിക്കല്‍ റെക്കോര്‍ഡ്*: *ലൈബ്രറി ശാക്തീകരണത്തില്‍ പരിശീലനം*

 

 

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി ശാക്തീകരണത്തില്‍ പരിശീലനം നല്‍കി.  മെഡിക്കല്‍ റെക്കോർഡ്സ്  ധര്‍മ്മങ്ങള്‍, മാനേജ്‌മെന്റ്, റെക്കോഡ് സൂക്ഷിപ്പ് രീതികള്‍, മെഡികോ ലീഗല്‍ നടപടിക്രമങ്ങള്‍, മെഡിക്കല്‍ റെകോര്‍ഡ്‌സ് ലൈബ്രറികളുടെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍  നടന്ന പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മെഡിക്കല്‍ റെക്കോഡ്‌സ് ലൈബ്രേറിയന്‍ മാഗി ബേബി പരിശീലനത്തിന് നേതൃത്വം നല്‍കി.ജില്ലാ സര്‍വൈയ്‌ലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് സിറിള്‍, ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

 

date