Skip to main content

*അളവ് തൂക്ക യന്ത്രങ്ങളുടെ പരിശോധന നടത്തി*

 

 

ലീഗല്‍ മെട്രോളജി, പൊതുവിതരണ വകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ വള്ളിയൂര്‍കാവ് ഉത്സവനഗരിയിലെ കച്ചവട സ്ഥാപനങ്ങളിലെ അളവ് തൂക്ക യന്ത്രങ്ങളുടെ പരിശോധന നടത്തി. മുദ്ര വയ്ക്കാത്ത അളവ് തൂക്ക യന്ത്രങ്ങള്‍, അളവുപാത്രം എന്നിവ ഉപയോഗിച്ച രണ്ട് കടകള്‍ക്കെതിരെയും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത രണ്ട് കടകള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ ഷീലന്‍, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.എം പ്രവീണ്‍ലാല്‍, മാനന്തവാടി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ (ഇന്‍ചാര്‍ജ് ) സി ലേഖ കുമാരി, റേഷനിങ്  ഇന്‍സ്‌പെക്ടര്‍മാരായ ജി. രാജു കൃഷ്ണന്‍, സി. സദിക  എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

date