Skip to main content

കരകൗശല പ്രദർശന വിപണനമേള

കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണറേറ്റും തിരുവനന്തപുരം ജില്ല എംബ്രോയിഡറി വർക്കേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്ലാമൂട്ടുകടയും സംയുക്തമായി സംഘടിപ്പിക്കുന്ന കരകൗശല പ്രദർശന വിപണനമേള (അനന്തപുരി ക്രാഫ്റ്റ് മേള) പുത്തരിക്കണ്ടം മൈതാനത്ത്  ആരംഭിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 8 വരെ മേളയിൽ പ്രവേശനം അനുവദിക്കും. മാർച്ച് 25ന് മേള അവസാനിക്കും.

ചൂരൽമുളതടിമിഥില പെയിന്റിങ്ടെറാക്കോട്ടആഭരണങ്ങൾലെതർതഴകാർപെറ്റ്ഹാൻഡ് എംബ്രോയിഡറിടൈ ഡൈഹാൻഡ് പ്രിന്റ്ഡ് തുണിത്തരങ്ങൾ ഹാന്റ് ലൂം തുണികൾ തുടങ്ങിയ ഉൽപ്പന്നങ്ങളുമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കുന്നു.

 പൊതുജനങ്ങൾക്ക് സൗജന്യമായി മേളയിൽ പ്രവേശിക്കാനും വിവിധങ്ങളായ കരകൗശല ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ കരകൗശല വിദഗ്ധരിൽ നിന്നും നേരിട്ട് വാങ്ങുന്നതിനുമുള്ള അവസരമുണ്ട്. കൂടാതെ വ്യത്യസ്തയിനം രുചികരമായ ഭക്ഷണംഐസ്‌ക്രീംശീതള പാനീയങ്ങൾമുളയരി പായസംചാമയരി പായസം തുടങ്ങിയ വിവിധ ഇനം പായസങ്ങൾ ഉൾപ്പെടുന്ന ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.

പി.എൻ.എക്സ് 1261/2025

date