Post Category
തൊഴിൽ മേള സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം തൊഴിൽ പദ്ധതിയുടെ ഭാഗമായി നടന്ന സൗജന്യ തൊഴിൽ മേള ജില്ലാ കളക്ടർ എൻ. എസ്. കെ.ഉമേഷ് ഐഎസ് ഉദ്ഘാടനം ചെയ്‌തു.
300 ൽ അധികം തൊഴിലവസരങ്ങളുമായി 14 കമ്പനികൾ വിവിധ സെക്ടറുകളിൽ നിന്നും തൊഴിൽ മേളയുടെ ഭാഗമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 180 ൽ അധികം ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി എല്ലാമാസവും അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽതൊഴിൽമേളകൾ നടത്തും.
date
- Log in to post comments