'ആനന്ദം' വയോജന കലോത്സവം സമാപിച്ചു
ആലപ്പുഴ ജില്ലാ പഞ്ചായത്തും ആര്യാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'ആനന്ദം' വയോജന കലോത്സവത്തിന് സമാപനം.
കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വയോജന കലോത്സവ ത്തിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ ലളിതചക്രപാണി ഏറ്റവും കൂടുതൽ പോയിൻ്റ് നേടി വയോജന കലാതിലകമായി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിലെ ദാസപ്പൻ നായർ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി വയോജന കലാപ്രതിഭയായും തെരഞ്ഞെടുത്തു. 35 പോയിൻ്റോടോ മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും 34 പോയിൻ്റോടെ മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ വയോജന കലോത്സവത്തിൽ വിവിധ മത്സരങ്ങളിലായി 400 ഓളം കലാകാരൻമാരാണ് പങ്കെടുത്തത്. എല്ലാ മത്സരങ്ങളും മികച്ചതായിരുന്നെങ്കിലും ഓല മെടയലും ചകിരി പിരി മത്സരവും ഇഞ്ചോട് ഇഞ്ച് പോരാട്ടമായിരുന്നു. രണ്ട് ദിവസക്കാലം എല്ലാം മറന്ന് സന്തോഷിക്കുവാനുള്ള വേദിയായി വയോജന കലോത്സവം മാറി.
സമാപന സമ്മേളനം പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.
ചടങ്ങിൽ മത്സരങ്ങളിൽ വിജയികളായ എല്ലാവർക്കും മൊമൻ്റോയും സർട്ടിഫിക്കറ്റും നൽകി.
ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.റിയാസ്, വി. ഉത്തമൻ എന്നിവർ മുഖ്യാതിഥികളായി.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ ,ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി പി ഷാജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇന്ദിരാ തിലകൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി എസ് സുയമോൾ, വി കെ പ്രകാശ് ബാബു, എം എസ് ലത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തിലകമ്മ വാസുദേവ്, അരുൺ ദേവ്, ടി കെ ശരവണൻ, കുഞ്ഞുമോൾ ഷാജി, മുഹമ്മ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിശ്വനാഥൻ, നസീമ ടീച്ചർ, ആര്യാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അശ്വിനി അശോക്, ജി ബിജുമോൻ, ആര്യാട് ബ്ലോക്ക് സിഡിപിഒ ഷീലാ ദേവസ്യ , ആര്യാട് ബ്ലോക്ക് ബിഡിഒ കെ എസ് ഷിബു എന്നിവർ സംസാരിച്ചു.
- Log in to post comments