Skip to main content

ഭൂമി ഏറ്റെടുക്കല്‍ : ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

 ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് സംസ്ഥാനതല 'സോഷ്യല്‍ ഇമ്പാക്ട് അസെസ്‌മെന്റ്' അംഗീകൃത ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ മാര്‍ച്ച് 28 നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്, പത്തനംതിട്ട  മേല്‍വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് 'ഭൂമി ഏറ്റെടുക്കല്‍സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന/ജില്ലാ തല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും  പുതുതായി അപേക്ഷ സമര്‍പ്പിക്കണം.   ഫോണ്‍ : 0468 2222515.
 

date