അങ്കണവാടിക്ക് തറക്കല്ലിട്ടു
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന എണ്ണിക്കാട് 16-ാം നമ്പര്‍ അങ്കണവാടിയുടെ തറക്കല്ലിടല്‍ പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള നിര്‍വഹിച്ചു. 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് വിഹിതവും ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ വാടക കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം.
മനസോടിത്തിരിമണ്ണ് എന്ന സര്‍ക്കാര്‍ കാമ്പയിന്റെ ഭാഗമായി ആഞ്ചാലി മൂട്ടില്‍ എബ്രഹാം പുന്നൂസ് എന്ന വ്യക്തിയാണ് അങ്കണവാടി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്.
വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ. കെ വിജയന്‍, അംഗങ്ങളായ അമിത രാജേഷ് , എം എസ് മോഹന്‍, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയവര്‍ഗീസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം എന്നിവര്‍ പങ്കെടുത്തു.
- Log in to post comments