Skip to main content
സ്വരലയ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങള്‍  വിതരണം ചെയ്യുന്നു

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്വരലയ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങള്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്തു. പ്രസിഡന്റ് ചുമതല വഹിക്കുന്ന ബിജോ പി മാത്യു അധ്യക്ഷനായി. അംഗങ്ങളായ  സോണി കൊച്ചുതുണ്ടിയില്‍, ബിജിലി പി ഈശോ , സാലി ഫിലിപ്പ്,  ടി ടി വാസു, സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, ഗീതു മുരളി, അസിസ്റ്റന്റ്  സെക്രട്ടറി പി രേണു എന്നിവര്‍ പങ്കെടുത്തു.

date