Skip to main content

കളിച്ചു വളരാൻ കടമ്പനാട് ഓപ്പൺ ബാഡ്മിന്റൺ കോർട്ട്

കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ഓപ്പൺ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചിരിക്കുകയാണ് അരുവിക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കടമ്പനാട് വാർഡിലെ കലമാനൂരിലാണ് ഓപ്പൺ ബാഡ്മിന്റൺ കോർട്ട് തുറന്നത്.

അരുവിക്കര ഗ്രാമപഞ്ചായത്ത് 2023-24 തൊഴിലുറപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബാഡ്മിന്റൺ കോർട്ട് നിർമിച്ചത്. ഏകദേശം 11 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

കോർട്ട് ഉപയോഗിക്കുന്നതിന് യാതൊരുവിധ പ്രവേശന ഫീസും പഞ്ചായത്ത്‌ ഈടാക്കുന്നില്ല. പൊതുജനങ്ങൾക്ക് സൗകര്യാർത്ഥം ഉപയോഗിക്കാം. അതുകൊണ്ട് തന്നെ സ്കൂൾ കുട്ടികൾ, യുവാക്കൾ, വയോധികർ തുടങ്ങി നിരവധി പേരാണ് ദിവസവും കോർട്ടിൽ എത്തുന്നത്.

date