Skip to main content

പ്ലാൻ ഫണ്ട് വിനിയോഗം: മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത്

നടപ്പു വാർഷിക പദ്ധതി നിർവ്വഹണത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിന്റെ 74 ശതമാനം ചെലവഴിച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിന്റെ 81.23 ശതമാനവും മഞ്ചേരി നഗരസഭ 97.23 ശതമാനവും ചെലവഴിച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്താണ്. ബ്ലോക്ക് തലത്തിൽ  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളിൽ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തും ജില്ലയിൽ ഒന്നാം സ്ഥാനത്താണ്.  നേട്ടം കൈവരിച്ച തദേശ ഭരണ സ്ഥാപനങ്ങളെ ജില്ലാ ആസൂത്രണ സമിതി യോഗം പ്രത്യേകം   അഭിനന്ദിച്ചു.

date